Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political

സി​പി​എ​മ്മും പി​ണ​റാ​യി​യും രാഷ്ട്രീയ പ്ര​തി​രോ​ധ​ത്തി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ-​​​എ​​​ക്സാ​​​ലോ​​​ജി​​​ക് പ​​​ണ​​​മി​​​ട​​​പാ​​​ടു കേ​​​സി​​​ൽ അ​​​ഴി​​​മ​​​തി​​​ത​​​ട​​​യ​​​ൽ നി​​​യ​​​മ​​​പ്ര​​​കാ​​​രം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രെ​​​യും മ​​​രു​​​മ​​​ക​​​നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​വു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തി​​​രെ​​​യും കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി സി​​​പി​​​എ​​​മ്മി​​​നു രാ​​​ഷ്ട്രീ​​​യ​​​മാ​​​യി വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ (ഇ​​​ഡി) ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ ഗൗ​​​ര​​​വ​​​മാ​​​ണെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണു കോ​​​ട​​​തി കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

കോ​​​ട​​​തി​​​യു​​​ടെ ഈ ​​​ഇ​​​ട​​​പെ​​​ട​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​ക​​​യെ​​​ന്ന​​​തും സി​​​പി​​​എ​​​മ്മി​​​നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഇ​​​നി അ​​​ഗ്നി​​​പ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണ്.
പതിവ് ആവർത്തിച്ച് സിപിഎം

മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും രാ​​​ഷ്‌ട്രീയപ​​​ര​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്ന പ​​​തി​​​വു പ​​​ല്ല​​​വി സി​​​പി​​​എം ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ർ​​​ത്തി​​​ച്ചു. സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി ത​​​ന്നെ പി​​​ണ​​​റാ​​​യി​​​ക്കും മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും പി​​​ന്തു​​​ണ​​​യു​​​മാ​​​യെ​​​ത്തി. പി​​​ന്നാ​​​ലെ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​വും ഇ​​​തേ നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​​തോ​​​ടെ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പാ​​​ർ​​​ട്ടി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു പൂ​​​ർ​​​ണ സം​​​ര​​​ക്ഷ​​​ണ ക​​​വ​​​ച​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ്.

കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം വി​​​ജ​​​ല​​​ൻ​​​സ് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തിരേയും മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തിരേ ​​​യും കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങും. കോ​​​ട​​​തി വി​​​ധി​​​യാ​​​യി​​​നാ​​​ൽ നി​​​യ​​​മ​​​ര​​​പാ​​​യി നേ​​​രി​​​ടാ​​​നാ​​​ൻ ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം തീ​​​രു​​​മാ​​​നം.

അപ്പീലിന് പാർട്ടി

സിം​​​ഗി​​​ൾ ബെഞ്ച് വി​​​ധി​​​ക്കെ​​​തി​​​രെ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ലേ​​​ക്കു അ​​​പ്പീ​​​ൽ പോ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ർ​​​ട്ടി ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇ​​​നി ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ച് വി​​​ധി അ​​​നു​​​കൂ​​​ല​​​മ​​​ല്ലെ​​​ങ്കി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ പോ​​​കാ​​​നാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളും പാ​​​ർ​​​ട്ടി നോ​​​ക്കു​​​ന്നു​​​ണ്ട്. കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ന്താ​​​യാ​​​ലും അ​​​പ്പീ​​​ൽ പോ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യാ​​​ൽ അ​​​തു സി​​​പി​​​എ​​​മ്മി​​​ന് രാ​​​ഷ‌്ട്രീ​​​യ​​​മാ​​​യി വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യൊ​​​ന്നും സൃ​​​ഷ്ടി​​​ക്കാ​​​ൻ ഇ​​​ട​​​യി​​​ല്ല.

ലാ​​​വ്‌​​​ലി​​​ൻ കേ​​​സി​​​നെ പി​​​ണ​​​റാ​​​യി​​​യും സി​​​പി​​​എ​​​മ്മും നേ​​​രി​​​ട്ട അ​​​നു​​​ഭ​​​വം രാ​​​ഷ‌്ട്രീ​​​യ കേ​​​ര​​​ള​​​ത്തി​​​നു​​​ണ്ട്. അ​​​ത്ര​​​യൊ​​​ന്നും രാ​​​ഷ്‌ട്രീ​​​യ കോ​​​ളി​​​ള​​​ക്കം ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ശ​​​ക്തി മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ന് ഇ​​​ല്ലാ​​​യെ​​​ന്നാ​​​ണു സി​​​പി​​​എ​​​മ്മും ക​​​രു​​​തു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കേ​​​സ് അ​​​തി​​​ന്‍റെ വ​​​ഴി​​​ക്കു​​​ പോ​​​ക​​​ട്ടേ​​​യെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ലാ​​​ണു പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം.

സ്ഥാനമൊഴിയാൻ സമ്മർദമേറും

വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്താ​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ്ഥാ​​​നം ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ്ര​​​തി​​​പ​​​ക്ഷ​​​ത്തുനി​​​ന്നും പൊ​​​തു​​​വെ ഉ​​​യ​​​രാം. എ​​​ന്നാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മ​​​ന്ത്രി​​​മാ​​​ര​​​ട​​​ക്കം ധാ​​​രാ​​​ളം പേ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​യാ​​​യ​​​വ​​​രൊ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ രാ​​​ജി​​​വ​​​ച്ചി​​​ട്ടി​​​ല്ല. ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ മാ​​​ത്ര​​​മേ അ​​​ങ്ങ​​​നെ​​​യൊ​​​രു പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടാ​​​കു​​​ന്നു​​​ള്ളൂ. മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ലും ഇ​​​തു​​​ത​​​ന്നെ​​​യാ​​​കും ഉ​​​ണ്ടാ​​​കാ​​​ൻ പോ​​​കു​​​ക.

സി​​​പി​​​എ​​​മ്മി​​​ൽ പി​​​ണ​​​റാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ്ഥാ​​​നം ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്ന് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ആ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ടി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, അ​​​ങ്ങ​​​നെ​​​യൊ​​​രു ച​​​ർ​​​ച്ച​​​പോ​​​ലും ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ള​​​മാ​​​ണ്.

ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന വി​​​ശാ​​​ല ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും ഏ​​​റെ വി​​​മ​​​ർ​​​ശി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പി​​​ണ​​​റാ​​​യി​​​യെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി തീ​​​രു​​​മാ​​​നി​​​ച്ച​​​തു തെ​​​റ്റാ​​​യി​​​പ്പോ​​​യെ​​​ന്ന​​​ ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു ച​​​ർ​​​ച്ച​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​ൾ​​​പാ​​​ർ​​​ട്ടി രാ​‌​‌​ഷ‌്ട്രീ​​​യം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ത്ര​​​ത്തോ​​​ളം അ​​​നു​​​കൂ​​​ല​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള രാ​​​ഷ്‌ട്രീയ പ്ര​​​തി​​​സ​​​ന്ധി​​​യും വ​​​രാ​​​ൻ പോ​​​കു​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നോ പാ​​​ർ​​​ട്ടി​​​ക്കോ ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യി​​​ല്ല.

Kerala

മൂല്യാധിഷ്ഠിത രാഷ്‌ട്രീയ പരിശീലനം വേണം: മാർ റാഫേൽ തട്ടിൽ

കൊ​​​​ച്ചി: രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​രം​​​​ഗ​​​​ത്ത് മൂ​​​​ല്യ​​​​ബോ​​​​ധ​​​​വും സാ​​​​മൂ​​​​ഹ്യ​​​​ബോ​​​​ധ​​​​വും വ​​​​ള​​​​ർ​​​​ത്താ​​​​ൻ പ​​​​ഠ​​​​ന, പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ.

ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ രൂ​​​​പീ​​​​ക​​​​രി​​​​ച്ച പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ അ​​​​ക്കാ​​​​ദ​​​​മി എ​​​​റ​​​​ണാ​​​​കു​​​​ളം പി​​​​ഒ​​​​സി​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​രം​​​​ഗ​​​​ത്ത് പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യെ വാ​​​​ർ​​​​ത്തെ​​​​ടു​​​​ക്കാ​​​​നും അ​​​​തു​​​​വ​​​​ഴി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് വ​​​​ഹി​​​​ക്കാ​​​​നും പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ലെ ഒ​​​​രു വ​​​​ർ​​​​ഷം നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു സാ​​​​ധി​​​​ക്ക​​​​ണം.

എ​​​​ല്ലാ​​​​വി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ളെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സം​​​​സ്കാ​​​​രം വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്ക​​​​ണം. ലോ​​​​ക​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കൊ​​​​പ്പം മു​​​​ന്നേ​​​​റാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന ത​​​​ല​​​​മു​​​​റ​​​​യെ വാ​​​​ർ​​​​ത്തെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഈ ​​​​നി​​​​ർ​​​​ണാ​​​​യ​​​​ക സം​​​​രം​​​​ഭ​​​​ത്തി​​​​നു സാ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു.

മും​​​​ബൈ​​​​യി​​​​ൽ ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന്, ര​​​​ണ്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ന്‍റെ പോ​​​​സ്റ്റ​​​​ർ മാ​​​​ർ ത​​​​ട്ടി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ഷേ​​​​ധ​​​​വും വി​​​​വി​​​​ധ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ങ്ങ​​​​ളും ചെ​​​​റു​​​​ക്കാ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് പ്രാ​​​​പ്ത​​​​മാ​​​​ണെ​​​​ന്ന​​​​തു ശ്ലാ​​​​ഘ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ബി​​​​ഷ​​​​പ് ല​​​​ഗേ​​​​റ്റ് മാ​​​​ർ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​ര​​​​വും കേ​​​​ന്ദ്ര പ്ര​​​​തി​​​​നി​​​​ധി​​​സ​​​​ഭാ യോ​​​​ഗ​​​​വും ന​​​​ട​​​​ന്നു. എ​​​​ഫ്സി​​​​ആ​​​​ർ​​​​എ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യോ​​​​ഗം പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്‌​​​​കു​​​​ട്ടി ജെ. ​​​​ഒ​​​​ഴു​​​​ക​​​​യി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടും ട്ര​​​​ഷ​​​​റ​​​​ർ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ ക​​​​ണ​​​​ക്കും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

International

നേപ്പാളിൽ രാഷ്‌ട്രീയ നിയമനങ്ങൾക്കു തിരിച്ചടി; 1500-ലധികം നിയമനങ്ങൾ റദ്ദാക്കി പുതിയ സർക്കാർ

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​​രി​​​​ത​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന 1500-ല​​​​ധി​​​​കം സു​​​​പ്ര​​​​ധാ​​​​ന നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി. പ്ര​​​​സി​​​​ഡ​​​ന്‍റ് രാം​​​​ച​​​​ന്ദ്ര പൗ​​​​ഡ​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​ത്യേ​​​​ക ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​ലൂ​​​​ടെ​​​​യാ​​​​ണു മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്ത് ഭ​​​​ര​​​​ണ​​​​മാ​​​​റ്റം ന​​​​ട​​​​ന്ന മാ​​​​ർ​​​​ച്ച് 26-ന് ​​​​മു​​​​മ്പ് ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തോ​​​​ടെ അ​​​​സാ​​​​ധു​​​​വാ​​​​യ​​​​തെ​​​​ന്നു പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു.

2025 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ യു​​​​വ​​​​ജ​​​​ന പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ മാ​​​​ർ​​​​ച്ച് അ​​​​ഞ്ചി​​​​നു ന​​​​ട​​​​ന്ന പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബാ​​​​ലേ​​​​ന്ദ്ര ഷാ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ സ്വ​​​​ത​​​​ന്ത്ര പാ​​​​ർ​​​​ട്ടി വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നി​​​​രു​​​​ന്നു. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളോ​​​​ടു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പാ​​​​ണ് ബാ​​​​ലേ​​​​ന്ദ്ര​ ഷാ​​​​യെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും രാ​​​ഷ്‌​​​ട്രീ​​​​യ സ്വാ​​​​ധീ​​​​ന​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് നേ​​​​ടി​​​​യ​​​​വ​​​​യാ​​​​ണെ​​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

Kerala

ബി​ജെ​പി ഡീ​ൽ ഉ​ന്ന​യി​ക്കു​ന്ന​ത് കോൺഗ്രസിന്‍റെ രാഷ്‌ട്രീയ പാപ്പരത്തം: പിണറായി വിജയൻ

ക​​​ണ്ണൂ​​​ർ: ബി​​​ജെ​​​പി ഡീ​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​പ്പ​​​ര​​​ത്ത​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​ർ പ്ര​​​സ്ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദി ​​​ലീ​​​ഡേ​​​ഴ്സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​നി​​​ര നോ​​​ക്കി​​​യാ​​​ൽ 30 ശ​​​ത​​​മാ​​​നം കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രാ​​​യി​​​രി​​​ക്കും. രാ​​​ജ​​​സ്ഥാ​​​നി​​​ൽ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ചാ​​​ൽ അ​​​വി​​​ടെ ബി​​​ജെ​​​പി ജ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. വേ​​​ണു​​​ഗോ​​​പാ​​​ൽ രാ​​​ജി​​​വ​​​ച്ച​​​ത് ഏ​​​ത് ഡീ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു‍‍‍‍?. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ സ്വ​​​ന്തം ബ​​​ന്ധു​​​ക്ക​​​ളും മ​​​ക്ക​​​ളും എ​​​വി​​​ടെ​​​യാ​​​ണു​​​ള്ള​​​ത്?. സ്വ​​​യം അ​​​പ​​​ഹാ​​​സ്യ​​​രാ​​​യ​​​വ​​​ർ സി​​​പി​​​എ​​​മ്മി​​​നെ അ​​​പ​​​ഹ​​​സി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​ത്.

ഇ​​​എം​​​എ​​​സ് പ​​​ട്ടാ​​​മ്പി​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മ്പോ​​​ൾ ദീ​​​ൻ ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​നു വേ​​​ണ്ടി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി. എ​​​കെ​​​ജി പാ​​​ല​​​ക്കാ​​​ട് മ​​​ത്സ​​​രി​​​ക്കു​​​മ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടേ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​ത് ആ​​​ർ​​​എ​​​സ്എ​​​സ് കാ​​​ര്യ​​​വാ​​​ഹ​​​ക​​​ായി​​​രു​​​ന്നു.

രാഹുൽ ഗാന്ധി ഇ​​​ട​​​തു​​​പ​​​ക്ഷ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​ക്കെ​​​തി​​​രേ പ​​​റ​​​യു​​​ന്നി​​​ല്ല എ​​​ന്ന് പ​​​റ​​​യു​​​മ്പോ​​​ൾ അ​​​തി​​​ന്‍റെ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത എ​​​ത്ര​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ലോ​​​ചി​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ കേ​​​ര​​​ളം ത​​​യാ​​​റാ​​​യി. കേ​​​ര​​​ള​​​ത്തോ​​​ട് കേ​​​ന്ദ്രം പ്ര​​​ത്യേ​​​ക വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​മാ​​​ണ് ത​​​ട​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​മീ​​​പ​​​നം വ​​​ന്ന​​​പ്പോ​​​ൾ ഒ​​​ര​​​ക്ഷ​​​രം സം​​​സാ​​​രി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ ത​​​യാ​​​റാ​​​യി​​​ല്ല.

കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രെ പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്താ​​​ൻ ഞ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​യി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ​ പൊ​​​തു​​​വാ​​​യ പ്ര​​​ശ്ന​​​മാ​​​ണ്, ഒ​​​ന്നി​​​ച്ച് സ​​​മ​​​രം ന​​​ട​​​ത്തി​​​ക്കൂ​​​ടെ എ​​​ന്ന് ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ, ഞ​​​ങ്ങ​​​ളി​​​ല്ല എ​​​ന്നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് പ​​​റ​​​ഞ്ഞ​​​ത്. തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ സ​​​മീ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രെ രാ​​​ജ്യ​​​ത്താ​​​കെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പാ​​​ർ​​​ട്ടി പ​​​ണി​​​മു​​​ട​​​ക്കി​​​നോ​​​ടു കേ​​​ര​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട് എ​​​ന്താ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത്ത​​​ര​​​മൊ​​​രു യോ​​​ജി​​​പ്പ് ഉ​​​ണ്ടാ​​​യി​​​ക്കൂ​​​ടാ എ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു.
ഡ​​​ൽ​​​ഹി​​​യി​​​ൽ ചെ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ന്ത്രി​​​സ​​​ഭ സ​​​മ​​​രം ന​​​ട​​​ത്തി. കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും സ​​​മ​​​ര​​​ത്തി​​​ന് ക്ഷ​​​ണി​​​ച്ചു. പ​​​ക്ഷേ, പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​ത് എ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​തൃ​​​ത്വം നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു. ബി​​​ജെ​​​പി​​​ക്കെ​​​തി​​​രാ​​​യ പൊ​​​തു​​​വാ​​​യ മു​​​ന്നേ​​​റ്റ​​​മാ​​​യി പ്ര​​​ക്ഷോ​​​ഭം മാ​​​റി. കോ​​​ൺ​​​ഗ്ര​​​സ് സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി ഫ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു-​​പി​​ണ​​റാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Kerala

ക്രൈ​സ്ത​വ​രോ​ടു​ള്ള രാ​ഷ്‌ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം: വൈ​​​​ദി​​​​ക​​​​സ​​​​മി​​​​തി

കൊ​​​​ട​​​​ക​​​​ര: ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടു രാ​​​​ഷ്‌​​ട്രീ​​​​യ​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന വി​​​​വേ​​​​ച​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത പ്രോ​​​​വി​​​​ൻ​​​​സി​​​​ലെ അ​​​​ഞ്ചു രൂ​​​​പ​​​​ത​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്ത വൈ​​​​ദി​​​​ക​​​​സ​​​​മി​​​​തി സ​​​​മ്മേ​​​​ള​​​​നം.

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​ന്തു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു രാ​​​​ഷ്‌​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം വ​​​​ഞ്ച​​​​നാ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നും യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി. ജ​​സ്റ്റീ​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു. ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ച്ഛാ​​​​ശ​​​​ക്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്ക​​​​ണം. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രും ഭ​​​​ര​​​​ണം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​രും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ എ​​​​ന്തു​​​​ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​റി​​​​യ​​​​ണം.

അ​​​​ധ്യാ​​​​പ​​​​ക ഭി​​​​ന്ന​​​​ശേ​​​​ഷി​​​​നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി ഏ​​​​റെ വൈ​​​​കി ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള വി​​​​വേ​​​​ച​​​​ന​​​​വും ശ​​​​ത്രു​​​​താ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​വും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ക്രൈ​​​​സ്ത​​​​വ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വാ​​​​തി​​​​ലി​​​​ലൂ​​​​ടെ ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സം​​​​യു​​​​ക്ത വൈ​​​​ദി​​​​ക​​​​സ​​​​മി​​​​തി​​​​യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സ​​​​മ്മേ​​​​ള​​​​നം സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്‌​​​​ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. തൃ​​​​ശൂ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്, മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ- ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട, മാ​​​​ർ പീ​​​​റ്റ​​​​ർ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ- പാ​​​​ല​​​​ക്കാ​​​​ട്, മാ​​​​ർ പോ​​​​ൾ ആ​​​​ല​​​​പ്പാ​​​​ട്ട്- രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം, മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പൊ​​​​ഴോ​​​​ലി​​​​പ്പ​​​​റ​​​​ന്പി​​​​ൽ-​​​​ഹൊ​​​​സൂ​​​​ർ, മാ​​​​ർ ബോ​​​​സ്കോ പു​​​​ത്തൂ​​​​ർ- മെ​​​​ൽ​​​​ബ​​​​ണ്‍, വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​ർ, കൂ​​​​രി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, പ്രെ​​​​സ്ബി​​​​റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. ഫാ.​​ ​​ഡോ. ജ​​​​യിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ൽ, ഫാ.​​ ​​ഡോ. മാ​​​​ത്യു ഇ​​​​ല്ല​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ൽ, ഡോ. ​​​​മേ​​​​രി റെ​​​​ജീ​​​​ന, പ്ര​​​​ഫ. ​​കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ് എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ച്ചു.

Kerala

സ്ഥാ​നാ​ർ​ഥി​ക​ളെ പരിഗണിക്കാൻ കൊ​ല്ലം രൂ​പ​താ രാ​ഷ്‌ട്രീയ കാ​ര്യ​സ​മി​തി

കൊ​​​​ല്ലം:​​​​ കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യു​​​​ടെ കീ​​​​ഴി​​​​ൽ 10 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും ശ​​​​ക്തമാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള ല​​​​ത്തീ​​​​ൻ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് രാ​​​​ഷ്‌ട്രീയ മു​​​​ന്ന​​​​ണി​​​​ക​​​​ൾ അ​​​​ർ​​​​ഹ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യം ന​​​​ൽ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ത്തു​​​​ന്ന കാ​​​​ര്യ​​​​വും സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന് രൂ​​​​പ​​​​ത രാ​​​​ഷ്ട്രീ​​​​യ കാ​​​​ര്യ​​​​സ​​​​മി​​​​തി.

കൊ​​​​ല്ലം ബി​​​​ഷ​​​​പ് ഡോ.​​​​പോ​​​​ൾ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ബൈ​​​​ജു ജൂ​​​​ലി​​​​യാ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന കൊ​​​​ല്ലം രൂ​​​​പ​​​​ത രാഷ്‌ട്രീയ കാ​​​​ര്യ​​​​സ​​​​മി​​​​തി​​​​യാ​​​​ണ് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്ത​​​​ത്.

യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന​​​​റ​​​​ൽ മി​​​​നി​​​​സ്റ്റ​​​​റി കോ -​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​ജോ​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, അ​​​​ൽ​​​​മാ​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ ജോ​​​​ർ​​​​ജ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ഡി​​​​സി​​​​എം​​​​എ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ അ​​​​രു​​​​ൺ ആ​​​​റാ​​​​ട​​​​ൻ, രാ​​​​ഷ്‌ട്രീയ​​​​കാ​​​​ര്യ സ​​​​മി​​​​തി ക​​​​ൺ​​​​വീ​​​​ന​​​​ർ അ​​​​ഡ്വ: ഫ്രാ​​​​ൻ​​​​സി​​​​സ്. ജെ ​​​​നെ​​​​റ്റോ, പ്ര​​​​ഫ.​​​​ എ​​​​സ്. വ​​​​ർ​​​​ഗീ​​​​സ്. എ​​​​സ്‌​​​​. ​​​​മി​​​​ൽ​​​​ട്ട​​​​ൺ, സ​​​​ന്തോ​​​​ഷ് ജോ​​​​സ​​​​ഫ്, അ​​​​മ​​​​ൽ അ​​​​ലോ​​​​ഷ്യ​​​​സ്. ലെ​​​​റ്റി​​​​ഷ്യ മാ​​​​ർ​​​​ട്ടി​​​​ൻ, വ​​​​ത്സ​​​​ല ജോ​​​​യി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. തീ​​​​വ്ര വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​കാ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​യു​​​​ടെ രൂ​​​​പ​​​​താ​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം 15 നു ​​​​രാ​​​​വി​​​​ലെ 9.30 ന് ​​​​വാ​​​​ടി പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ത്തും.

Kerala

തന്ത്രിക്കെതിരേ രാഷ്ട്രീയ പകപോക്കൽ: കൊടിക്കുന്നിൽ

ചെ​​​ങ്ങ​​​ന്നൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​വു​​​ക​​​യും പി​​​ന്നീ​​​ട് ജാ​​​മ്യം ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്ത ത​​​ന്ത്രി ക​​​ണ്ഠ​​​ര​​​ര് രാ​​​ജീ​​​വ​​​ര്ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ പ​​​ക​​​പോ​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി. ജാ​​​മ്യം ല​​​ഭി​​​ച്ച ശേ​​​ഷം ചെ​​​ങ്ങ​​​ന്നൂ​​​രി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി ത​​​ന്ത്രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് വി​​​രു​​​ദ്ധ​​​മാ​​​യി അ​​​ഭി​​​പ്രാ​​​യം പ​​​റ​​​ഞ്ഞ​​​തി​​​ലു​​​ള്ള വി​​​രോ​​​ധം തീ​​​ർ​​​ക്കാ​​​നാ​​​ണ് ത​​​ന്ത്രി​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്ന് എം​​​പി ആ​​​രോ​​​പി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ രാ​​​ഷ്ട്രീ​​​യ ആ​​​യു​​​ധ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യാ​​​ണ് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ തു​​​ട​​​രു​​​ന്ന​​​ത്. കോ​​​ട​​​തി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ത​​​ന്ത്രി​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ ദു​​​ർ​​​ബ​​​ല​​​ത വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്ന ത​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല സം​​​ശ​​​യം ശ​​​രി​​​യാ​​​ണെ​​​ന്ന് തെ​​​ളി​​​ഞ്ഞ​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​ശ്വാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഭി​​​ന്നാ​​​ഭി​​​പ്രാ​​​യ​​​മു​​​ള്ള​​​വ​​​രെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന രീ​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന മൂ​​​ല​​​മാ​​​ണ് താ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ത​​​ന്ത്രി ത​​​ന്നോ​​​ട് പ​​​റ​​​ഞ്ഞ​​​താ​​​യും നി​​​ര​​​പ​​​രാ​​​ധി​​​ത്വം കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സം അ​​​ദ്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യും എം​​​പി അ​​​റി​​​യി​​​ച്ചു. വി​​​ശ്വാ​​​സ​​​പ​​​ര​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ രാ​​​ഷ്ട്രീ​​​യ ലാ​​​ഭ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ശൈ​​​ലി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ സ​​​മ്മ​​​ർ​​​ദം മൂ​​​ലം നി​​​ര​​​പ​​​രാ​​​ധി​​​ക​​​ൾ പോ​​​ലും നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തേ​​​ണ്ടി വ​​​രു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ത​​​ന്ത്രി​​​യു​​​ടെ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും യു​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യും പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു

Kerala

ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​ത് മോ​ദി സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ; സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മോ​ദി സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് കാ​ട്ടി​യ അ​വ​ഗ​ണ​ന​യെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. കേ​ര​ള​ത്തി​നാ​യി പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളോ സം​സ്ഥാ​ന​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യ​മോ ഇ​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോ​ക​ത്തി​ലെ മു​ൻ​നി​ര ന​ഗ​ര​മാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​റ്റു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ​ഖ്യാ​പ​നം. എ​ന്നാ​ൽ ബ​ജ​റ്റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ഒ​രു ഗു​ണ​വു​മി​ല്ല. ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ കോ​റി​ഡോ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ട് കേ​ര​ള​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

കേ​ര​ള​ത്തി​ൽ പു​തി​യ അ​തി​വേ​ഗ ട്രെ​യി​ൻ വ​രു​മെ​ന്ന ബി​ജെ​പി​യു​ടെ ഉ​റ​പ്പ് കു​റു​പ്പി​ന്‍റെ ഉ​റ​പ്പു​പോ​ലെ​യാ​യി. പി​ണ​റാ​യി സ​ർ​ക്കാ​രും ബി​ജെ​പി​യും ത​മ്മി​ൽ മ​ത്സ​രി​ച്ച് അ​തി​വേ​ഗ റെ​യി​ൽ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു. ശ​ബ​രി​പാ​ത​യ്ക്കും പ​രി​ഗ​ണ​ന കി​ട്ടി​യി​ല്ല.

യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച എ​യിം​സ് ഇ​നി​യും കേ​ര​ള​ത്തി​ലെ​ത്തി​യി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥ​ലം വ​രെ മാ​റ്റി​യി​ട്ടി​രി​ക്കു​ന്നു. ഓ​രോ ബ​ജ​റ്റി​ലും എ​യിം​സി​നാ​യി കാ​ത്തി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​മാ​യ വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കും കൂ​ടു​ത​ൽ സ​ഹാ​യ​മി​ല്ല.

കേ​ര​ള​ത്തി​ന്‍റെ അ​പൂ​ർ​വ​വും അ​മൂ​ല്യ​വു​മാ​യ ധാ​തു​ക്ക​ളാ​യ തോ​റി​യം, യു​റേ​നി​യം തു​ട​ങ്ങി​യ ക​വ​ർ​ന്നെ​ടു​ക്കാ​ൻ പ​ല​രും കാ​ത്തി​രി​ക്കു​ന്നു​ണ്ട്. തീ​ര​ദേ​ശ​ത്തെ ഇ​തെ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് പ​ഠി​ക്കേ​ണ്ട​തു​ണ്ട്. ബ​ജ​റ്റി​നെ തു​ട​ർ​ന്ന് ഓ​ഹ​രി വി​പ​ണി കൂ​പ്പു​കു​ത്തി​യ​തു ത​ന്നെ ബ​ജ​റ്റി​ന്‍റെ അ​സ്വീ​കാ​ര്യ​ത സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

യു​ഡി​എ​ഫി​നെ​തി​രേ​യു​ള്ള സ​മ​രം രാ​ഷ്‌​ട്രീ​യ താ​ല്പ​ര്യ​ങ്ങ​ളു​ടെ സം​യോ​ജ​നം: ഷി​ബു ബേ​ബി ജോ​ണ്‍

 

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ​തി​രേ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും രാ​ഷ്‌​ട്രീ​യ താ​ല്പ​ര്യ​ങ്ങ​ളു​ടെ സം​യോ​ജ​ന​മാ​ണെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍.

പാ​ല​ക്കാ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ബി​ജെ​പി നേ​രി​ടും. വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​ന്പി​ലി​നെ സി​പി​എം നേ​രി​ട​ണം എ​ന്ന ധാ​ര​ണ​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഈ ​അ​വി​ശു​ദ്ധ രാ​ഷ്‌​ട്രീ​യ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​തു ത​ട​യാ​മെ​ന്നാ​ണ് സി​പി​എം-​ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ൾ ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ടു പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ന്ന ജ​ന​ങ്ങ​ൾ പി​ണ​റാ​യി വി​ജ​യ​ൻ താ​ഴെ​യി​റ​ങ്ങു​ന്ന ദി​വ​സ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ൾ ദൈ​വ​പു​ത്ര​ന്മാ​ര​ല്ല. സ​മൂ​ഹ​ത്തി​ൽ​നി​ന്നു വ​ള​ർ​ന്നു വ​രു​ന്ന മ​നു​ഷ്യ​ർ​ക്കു സ​മൂ​ഹ​ത്തി​ന്‍റേ​താ​യ ന​ന്മ​തി​ന്മ​ക​ളു​ണ്ടാ​കും.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി കൈ​ക്കൊ​ണ്ട​തെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു.

Latest News

Corehub Up